പാലക്കാട്: ഗാന്ധിജിയുടെ ആഹ്വാനം കേട്ട് വക്കീൽ കുപ്പായം അഴിച്ചുവെച്ച് ദേശീയ പ്രസ്ഥാനത്തിലേക്ക് ഇറങ്ങിയ ടി.ആർ. കൃഷ്ണസ്വാമി ഹ്രസ്വകാലം കൊണ്ട് തന്നെ ചോരകൊണ്ട് സമരപരമ്പരയ്ക്ക് ചരിത്രം എഴുതിയ തീക്ഷണതയുടെ മുഖമായിരുന്നു എന്ന് ടി.ആർ. കൃഷ്ണസ്വാമി സ്മാരകസമിതി ചെയർമാൻ എ. രാമസ്വാമി അഭിപ്രായപ്പെട്ടു.
സ്വാതന്ത്ര്യസമരസേനാനിയും സാമൂഹ്യ പരിഷ്കർത്താവും അകത്തേത്തറ ശബരി ആശ്രമ സ്ഥാപകനുമായ ടി.ആർ. കൃഷ്ണസ്വാമിയുടെ 135 ാമത് ജന്മവാർഷികത്തോടനുബന്ധിച്ച് അനുസ്മരണയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമിതി കൺവീനർ മോഹൻ ഐസക് അധ്യക്ഷതവഹിച്ചു. ഭാരവാഹികളായ എം.എൻ. സൈഫുദ്ദീൻ കിച്ചലു, ഓട്ടൂർ ഉണ്ണികൃഷ്ണൻ, ഷെനിൻ മന്ദിരാട്, ആർ. ബാലസുബ്രഹ്മണ്യൻ, പൊന്നിൽ വേണു, കബീർ വെണ്ണക്കര, ജനാർദനൻ കരിങ്കരപ്പുള്ളി, കെ. ജഗദീഷ് പിരായിരി, രാജേഷ് മലമ്പുഴ, കൃഷ്ണൻ തിരുനെല്ലായി, അരവിന്ദാക്ഷൻ വെണ്ണക്കര, ഷണ്മുഖദാസ് കണ്ണാടി എന്നിവർ പ്രസംഗിച്ചു. കൃഷ്ണസ്വാമി പാർക്കിലെ പ്രതിമയിൽ എ. രാമസ്വാമിയുടെ നേതൃത്വത്തിൽ ഹാരാർപ്പണവും പുഷ്പാർച്ചന നടത്തി.